Original price was: ₹200.00.Current price is: ₹180.00.

അഖിഭദ്ര | Akhibadra

Share :

Description

അവൻ അവളുടെയും അവൾ അവന്റെയുമായി മാറി. അതല്ലേ യഥാർത്ഥ ജീവിതം… അതല്ലേ യഥാർത്ഥ സ്നേഹം… അതിനു പ്രായപരിധി ഉണ്ടോ? ഭൂതകാലത്തിന്റെ അവസ്ഥകൾ ബാധകമാണോ? എല്ലാവരും ഭാവിയെപ്പറ്റി പറയുന്നു. പരസ്പരം സ്നേഹിക്കുന്നവർ, മനസ്സിലാക്കുന്നവർ തമ്മിൽ ജീവിച്ചാലല്ലേ ഒരു നല്ല ഭാവി ഉണ്ടാവൂ? പൊരുത്തക്കേടുകൾ നിറഞ്ഞ ഭാവികളെക്കൊണ്ട് ഭൂമിയ്‌ക്ക് ഇനിയും മതിയായില്ലെന്ന് തോന്നുന്നു. അല്ലെങ്കിൽ, തങ്ങൾ കടന്ന് വന്ന ജീവിത സാഹചര്യങ്ങളിൽ ആരും തൃപ്തരല്ലെങ്കിൽ പോലും അടുത്ത തലമുറയേയും അതേ ജീവിതം ഏറ്റെടുക്കാൻ പ്രേരിപ്പിക്കുന്നു… അടിച്ചേൽപ്പിക്കപ്പെടുന്നു. എന്നിട്ട് പറയുന്ന പേരോ? സംസ്കാരം, പാരമ്പര്യം, സാമൂഹിക പ്രതിബദ്ധത. പിന്നെയുമുണ്ട് മനസ്സിനോ, തലച്ചോ റിനോ മനസ്സിലാകാത്ത കാഠിന്യമേറിയ വേറെന്തൊക്കെയോ… ആരാണ് ഈ നിയമങ്ങളൊക്കെ എഴുതി ഉണ്ടാക്കിയത്? മാറ്റങ്ങൾ അനിവാര്യമല്ലേ? അതല്ലേ ലോക നീതി! ആവോ, താൻ ഈ ലോകത്തിലേക്ക് യോജിച്ചതല്ല എന്നാണ് അവൾക്കെപ്പോഴും തോന്നിയിട്ടുള്ളത്.

Reviews

There are no reviews yet.

Be the first to review “അഖിഭദ്ര | Akhibadra”

Your email address will not be published. Required fields are marked *