Original price was: ₹250.00.Current price is: ₹240.00.

Akshouhini – Part 2 kadhakal

Share :

Description

അക്ഷൗഹിണി ത്രയത്തിലെ ആദ്യ കഥാസമാഹാരം “എഴുത്തുപെട്ടി” വായനക്കാർ ഏറ്റെടുത്തത് പുതിയ എഴുത്തുകാരായ ഞങ്ങൾക്ക് ഓരോരുത്തർക്കും നൽകിയ പ്രചോദനം വളരെ വലുതാണ്.

അക്ഷൗഹിണിയുടെ അടുത്ത കഥാസമാഹാരം “കഥകൾ” പുറത്തിറക്കുവാൻ എനിക്ക് ഏറെ പ്രചോദനം നൽകിയത് നിങ്ങൾ നൽകിയ സ്നേഹം ഒന്നു മാത്രമാണ്. സാമൂഹികപരമായ നിലനില്പിനുവേണ്ടിയോ, സ്വയം അംഗീകാരത്തിനുവേണ്ടിയോ, അവരവരുടെ ജീവിതത്തിനോ ജീവനോ വേണ്ടിയോ പല യുദ്ധമുറകളിലൂടെ കടന്നുപോകുന്ന ഓരോ മാനവജന്മത്തിനും ഞാൻ ഈ പുസ്തകങ്ങൾ സമർപ്പിക്കുന്നു. സ്വയം തിരിച്ചറിയുക എന്നതിനപ്പുറം, ഈ ലോകത്ത് ജീവിച്ചിരുന്നു എന്നതിന് ഒരു കൈയ്യൊപ്പവശേഷിപ്പിക്കാൻ എത്ര ദുർഘടസാഹചര്യത്തിലും അതിയായി ആഗ്രഹിക്കുന്ന, അതിനായി തന്നിലെ ഭാവനയുടെ ചിറകിലേറി മറ്റുള്ളവർ കടന്നു ചെല്ലാത്ത സ്വന്തം ലോകത്തിലൂടെയെങ്കിലും സ്വതന്ത്രരായി സഞ്ചരിക്കാ നാഗ്രഹിക്കുന്ന എന്റെ പ്രിയ എഴുത്തുകാർ അവരാലാകും വിധം ഓരോ സൃഷ്ടിയും മനോഹരമായ തലങ്ങളിലേക്കെത്തിക്കുവാനായി അവരവരുടെ കഴിവിൻ്റെ പരമാവധി സമർപ്പണമാക്കിയതിന്റെ നേർക്കാഴ്ചയാണ് ഈ അക്ഷൗഹിണി ത്രയം.

Reviews

There are no reviews yet.

Be the first to review “Akshouhini – Part 2 kadhakal”

Your email address will not be published. Required fields are marked *