Description
“വരികൾ പെയ്യുന്നിടം” എന്ന ജ്യോതിയുടെ രണ്ടാമത്തെ കവിതാ സമാഹാരത്തിലൂടെ എഴുത്തുകാരി കൂടുതൽ വ്യക്തതയോടും, ആഴത്തോടും കൂടി വായനക്കാർക്ക് മുന്നിൽ തിരിച്ചെത്തിയിരിക്കയാണ്. നമ്മൾ പലപ്പോഴും അവഗണിക്കുന്ന നമുക്ക് ചുറ്റുമുള്ള പലതിന്റെയും ഭംഗി ശ്രദ്ധിക്കാൻ, കവയിത്രി സൗമ്യമായ വാക്കുകളിലൂടെയും സൂക്ഷ്മമായ കണ്ണുകളിലൂടെയും നമ്മെ ക്ഷണിക്കുന്നു. ഓരോ കവിതയും ഒരു വലിയ സത്യത്തിലേക്കുള്ള ഓരോ ചെറുജാലകങ്ങൾ ആണ്. അവരുടെ “ഈ നിമിഷം” എന്ന കവിത യഥാർത്ഥത്തിൽ വായനക്കാർക്ക് വളരെ വൈകാരികമായ ഒന്നായിരിക്കും. “വരികൾ പെയ്യുന്നിടം”എന്ന പേര് പോലെ തന്നെ ഈ എഴുത്ത് പെയ്ത്ത് നിരവധി പുസ്തകങ്ങളായിട്ട് ഇനിയും വായനക്കാർക്ക് മുന്നിൽ പെയ്തിടട്ടെ എന്ന് ആശംസിക്കുന്നു.
-ശ്രീജിത്ത് എസ് നായർ

















Reviews
There are no reviews yet.