Original price was: ₹120.00.Current price is: ₹110.00.

എന്റെ കരയും കടലും | Ente karayum kadalum

Share :

Description

കവിതയിൽ കടലൊളിപ്പിക്കുന്ന കയ്യടക്കമുണ്ട് യോഗീഷ എന്ന യുവകവിക്ക്. വാക്കുകൾക്കും വരികൾക്കുമിടയിൽ കവിത തീർക്കുന്ന മാന്ത്രിക വിദ്യ ഇയാൾക്ക് വഴങ്ങും. അതിന്റെ ലക്ഷണമാണ് ഈ സമാഹാരത്തിൽ നിറയെ കാണുന്നത്. കാല്പനികനായി തുടരുമ്പോഴും യാഥാർത്ഥ്യബോധത്തിന്റെ ജാഗ്രത പുലർത്തുന്ന കവിതകളുടെ പ്രസരിപ്പ് നമുക്ക് തിരിച്ചറിയാനാവും. ഒരു തളിരിന്റെ ഉണർവും ഹരിതാഭയും ഈ കവിതകളിൽ എഴുന്നു നിൽക്കുന്നു. ചിരിയുടെ വേട്ടക്കാരനായ മൗനത്തെ തിരിച്ചറിയാനാവുന്ന ഈ കവി പ്രായത്തിൽ കവിഞ്ഞ പക്വതയും ഉൾക്കാഴ്ചയും നേടിയിരിക്കുന്നു. കവിതയെന്നോ പ്രണയമെന്നോ വേർതിരിക്കാനാവാത്ത കൈവിരലുകളിൽ ആകെ നിറഞ്ഞുനിൽക്കുന്ന മണത്തെ കവി അറിയുന്നുണ്ട്. സൗഹൃദം, പ്രണയം, ജീവിതം തുടങ്ങിയ വഴികളിലൂടെയെല്ലാം ഈ കവിതകൾ പകപ്പില്ലാതെ നീങ്ങുന്നു.

-ശ്രീജിത്ത് അരിയല്ലൂർ

Reviews

There are no reviews yet.

Be the first to review “എന്റെ കരയും കടലും | Ente karayum kadalum”

Your email address will not be published. Required fields are marked *