Description
മുന്നിലൊരു ലക്ഷ്യം മാത്രം. ഇന്ത്യയെ അറിയണം. രണ്ട് ചക്രങ്ങൾ ഉരുണ്ടു തുടങ്ങുകയാണ് ഇന്ത്യയുടെ ഞരമ്പുകളായ പാതകളിലൂടെ. പിന്നിട്ട വഴികളെല്ലാം ഒരു പാഠപുസ്തകത്തിലെ പേജുകൾ പോലെ മറിയുകയാണ്. മണ്ണ്, മനുഷ്യർ, ഗ്രാമം, പട്ടണം, പർവ്വതങ്ങൾ, നദികൾ സമുദ്രങ്ങൾ. വൈവിധ്യങ്ങളുടെ ഇന്ത്യ. ഓരോന്നും ഓരോ കഥകളാണ്. സഞ്ചാരിയുടെ മനസ്സ് നിറച്ച ആ അനുഭവങ്ങളെയാണ് ഹൃദ്യമായ ഭാഷയിൽ ഈ പുസ്തകത്തിലൂടെ ഷെരിഫ് ചുങ്കത്തറ നിങ്ങളോട് പറയുന്നത് സമകാലിക ഇന്ത്യയെ സൂക്ഷമായ നിരീക്ഷണ പാടവത്തോടെ സമീപിക്കുന്ന ഈ പുസ്തകം തീർച്ചയായും നിങ്ങളുടെ വായനയെ മനോഹരമായ അനുഭവമാക്കും എന്ന് ഞങ്ങൾക്കുറപ്പുണ്ട്.

















Reviews
There are no reviews yet.