Description
കഥകൾ എഴുതാതിരിക്കാൻ നമ്മൾ എത്രയോ വട്ടം ശ്രമിച്ചിരിക്കുന്നു. എന്നിട്ടും ചില കഥകൾ നമ്മെ എഴുതാൻ നിർബന്ധിക്കും. എഴുതാതിരിക്കാൻ നമ്മുക്കാവില്ല. ആത്യന്തികമായി കഥകൾ ആണ് എല്ലാം തീരുമാനിക്കുന്നത്. ചിലതെഴുതി അവസാനിക്കുന്നിടത്ത് പുതിയതൊന്ന് ജനിക്കുന്നത് കാണാം. അതുകൊണ്ട്, എഴുതുന്നതിൽ ആനന്ദം കിട്ടുന്നുണ്ടെങ്കിൽ നമ്മൾ എഴുതണം. ബാക്കിയെല്ലാം വാക്കുകൾ ചെയ്തോളും. നിനയ്ക്കാതെ അവ നിങ്ങളെ നീലാകാശങ്ങളിലേക്കും നിലയില്ലാക്കയങ്ങളിലേക്കും നിലവിളികളിലേക്കും നിലവറകളിലേക്കും എത്തിക്കും. നമുക്ക് കഥകളിൽ വിശ്വസിക്കാം. എഴുതാം. കിടക്കപ്പൊറുതി, കിടക്കപ്പൊറുതി കിട്ടാതെ എഴുതിയ കുറച്ച് ചെറുകഥകളാണ്. ചിലതൊക്കെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്തിട്ടുള്ളതാണ്.

















Reviews
There are no reviews yet.