Description
ഹൃദയഭാഷയുടെ ലാളിത്യത്തോടൊപ്പം അനുഭവവും ഭാവനയും കൂട്ടിക്കുഴച്ച് കനലിൽ കാച്ചിമിനുക്കിയെടുത്ത അക്ഷരങ്ങളാൽ ഒരു സാധാരണ പെൺകുട്ടിയുടെ അസാധാരണ ചിന്തകളുടെ പ്രതിഫലനമാണ് ഫാത്തിമ ഫായിസയുടെ കഥകൾ. വ്യത്യസ്തതയും നിഷ്ക്കളങ്കതയും നിറഞ്ഞ അവ വായിക്കപ്പെടേണ്ടതാകുന്നതും അതുകൊണ്ടുതന്നെയാണ്.
‘ഖിസ്സ’യിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ നമുക്കിടയിൽ മുഖം മറച്ച് നിൽക്കുന്നവരോ, വളകിലുക്കി നമുക്കുമുന്നിലൂടെ കടന്നുപോകുന്നവരോ, ഒന്നും പറയാതെ കണ്ണുനിറച്ച് നമ്മുടെ നെഞ്ച് കനപ്പിച്ച് നേരെ നടന്നുപോയവരോ ആണ്. ചിലർ ഒറ്റനോട്ടത്തിൽ കണ്ണാടിയിൽ മിന്നിമറയുന്ന നമ്മുടെ തന്നെ പ്രതിബിംബങ്ങളായേക്കാം. ഭാവിയെക്കാൾ ഭൂതകാലത്തിലേക്ക് കൺപാർത്തിരിക്കുന്ന രണ്ട് കൗതുകക്കണ്ണുകളാണ് ‘ഖിസ്സ’യുടെ മനോഹാരിത. അതുകൊണ്ടുതന്നെ കഥകളിലൂടെ കടന്നുപോകുന്ന വായനക്കാരന്റെ സ്മൃതികളെ തഴുകിക്കടന്നുപോകുന്ന ഒരു ഇളം കാറ്റിന്റെ ചലനം ഉൾമനസ്സിനെ അലട്ടുകയും അനുഭവവേദ്യമാകുകയും ചെയ്യും.
-നീന ശബരീഷ്
















Reviews
There are no reviews yet.