Description
സുനിൽ രാജ്സത്യയുടെ കവിതകൾ ജീവിതയാത്രയുടെ മദ്ധ്യദൂരത്തിൽ എത്തിനിൽക്കുന്നവരുടെ ചിന്തകളെയും, ഭാവിയെക്കുറിച്ചുള്ള ആശങ്കകളെയും,
മുന്നോട്ട് പോകാനുള്ള നിശ്ചയദാർഢ്യത്തെയും വരച്ചുകാട്ടുന്നു. വിശ്രമമില്ലാതെ മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയും,
പ്രതിബന്ധങ്ങളെ അതിജീവിച്ച് ലക്ഷ്യത്തിലേക്ക് എത്തേണ്ടതിന്റെ പ്രാധാന്യവും
കവി ഒാർമ്മിപ്പിക്കുന്നു.
മനുഷ്യജീവിതത്തിലും ചുറ്റുപാടുകളിലും വരുത്തുന്ന ദുരിതങ്ങളെയും നാശത്തെയും, വസന്തവും, ശലഭങ്ങളും വെന്തു കരിയുന്നതും, നദികൾ നിലച്ച് രക്തം കറുക്കുന്നതും,
നിലവിളികളും വേദനയും നിറഞ്ഞ കാറ്റും,
അയൽരാജ്യം പ്രളയവും വരൾച്ചയും മൂലം പ്രേതഭൂമിയാകുന്നതും കവിതകളിൽ ഭീകരമായ
ചിത്രീകരണങ്ങളായി കടന്നുവരുന്നു.
ഇൗ ദുരന്തങ്ങൾക്കിടയിലും, ഖേദത്തോടെയാണെങ്കിലും ബോധപൂർവ്വം
ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ
ആവശ്യകതയും കവി ഒാർമ്മിപ്പിക്കുന്നു.
”വിലക്കപ്പെട്ട കനി” എന്ന പ്രഥമ കവിതാസമാഹാരത്തിനു ശേഷം
ചർച്ച ചെയ്യപ്പെടേണ്ടുന്ന
മറ്റൊരു സമാഹാരമാണിത്.

















Reviews
There are no reviews yet.