Description
സൈമൺ ഡാനിയേൽ, മലയാളത്തിൽ നിധി തേടിയുള്ള യാത്രകൾ ഈയടുത്തു വന്നു കണ്ടിട്ടില്ല, വേണു സർ സംവിധാനം ചെയ്ത ഫഹദ് ഫാസിലിന്റെ കാർബൺ ആയിരുന്നിരിക്കണം അവസാനമായി നിധിയെ അന്വേഷിച്ചിറങ്ങിയിരുന്നത്. അത് പക്ഷേ അല്പം ഇല്ലുഷനറി വൈബ് ഒക്കെ തന്നാണ് കലാശിച്ചത്. പക്ഷേ ഇവിടെ സൈമൺ ഡാനിയേൽ തുടങ്ങി വെച്ചിരിക്കുന്നത് ഒരു പുതിയ അന്വേഷണ ശാഖ തന്നെയാണ്. ആർക്കിയൊളജിക്കൽ ഇൻവെസ്റ്റിഗേഷൻ, നമ്മുടെ മലയാളത്തിൽ മാത്രമല്ല സൗത്ത് ഇന്ത്യയിൽ തന്നെ ഒരു പാട് സിനിമാസാദ്ധ്യതകൾ ഉള്ള ഒരു ജോണർ ആണ് ഇത്. തന്റെ കൂട്ടുകാരന് എന്ത് പറ്റിയെന്നു അറിയാനും അവനെ ഏല്പിച്ചിരുന്ന മിഷൻ പൂർത്തിയാക്കാനും വേണ്ടി കരടിമല എന്ന ഒരു എസ്റ്റേറ്റിലേക്ക് യാത്ര തുടങ്ങുന്ന നായകൻ, അങ്ങനെ തുടങ്ങുന്ന സിനിമയിൽ നമ്മൾ മുഴുകിയിരിക്കുമെന്നുള്ളതിൽ സംശയം വേണ്ട, സെമി-റിയലിസ്റ്റിക് മൂഡിൽ ചെയ്തിട്ടുള്ള സിനിമ പ്രമേയം കൊണ്ടും സാജൻ ആന്റണിയുടെ അവതരണം കൊണ്ടും പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. സിനിമയുടെ കാതലെന്നോണം തിരക്കഥ വലിയ സ്ഥാനമർഹിക്കുന്നുണ്ട്, രാകേഷിന്റെ രചനാരീതി സിനിമയെ മികച്ചതാക്കുന്നതിൽ നല്ല രീതിയിൽ പങ്കുവഹിച്ചിട്ടുണ്ട്.

















Reviews
There are no reviews yet.