Original price was: ₹200.00.Current price is: ₹180.00.

തുഷാര ബിന്ദുക്കൾ കഥപറയുമ്പോൾ | Thusharabindhukkal kadha parayumbol

Share :

Description

കൊച്ചു കൊച്ചു തമാശകൾ നിറഞ്ഞ, നെഞ്ചിൽ കുഞ്ഞു നോവു ണർത്തുന്ന, നഷ്ടപ്രണയത്തിന്റെ കഥകൾ പറയുന്ന, ഓൺലൈൻ ചേട്ടനെ പറ്റി പറയുന്ന, ആതുരസേവന രംഗത്തെ അനുഭവങ്ങൾ പങ്കു വെയ്ക്കുന്ന കുറച്ചു കഥകൾ. മെഡിക്കൽ മിറക്കിൾ എന്ന പേരിൽ പലതും നമ്മൾ മെഡിക്കൽ രംഗത്തു നിന്ന് കേൾ ക്കാറുണ്ട്, അങ്ങനെ ഒരു അനുഭവം ഒരു കഥയിലൂടെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു കഥാകാരി. ആ കഥ എന്റെ പ്രിയപ്പെട്ട താണെങ്കിൽ, ഓരോ വായനക്കാരുടെയും ഓർമയിൽ അതെ ന്നെന്നും ഉണ്ടാകുമെന്നുറപ്പുണ്ട്. വഴിയരികിലെ ചെറിയ കെട്ടിമറച്ച കട കണ്ടപ്പോൾ, അറബി ഉപ്പുപ്പാ ഉണ്ടോയെന്ന് അറിയാതെ ഞാൻ നോക്കിപ്പോയി, അയാൾ അത്രയ്ക്ക് എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ചില കഥകൾ ചുണ്ടിൽ ഒരു പുഞ്ചിരി ബാക്കി വെച്ചെങ്കിൽ, മറ്റുചിലത് നെഞ്ചിൽ ഒരു നീറ്റലായി. അതിലുമുപരിയായി വായ നക്കാരെ ആകാംക്ഷയുടെ മുൾമുനയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോ കുന്നവയും, മനസ്സിൽ വികാരവിചാരങ്ങളുടെ ഒരു വേലിയേറ്റം തന്നെ സൃഷ്ടിക്കുവാൻ പോന്നവയുമാണ് ഇതിലെ ഓരോ കഥയും. ചുരുക്കം പറഞ്ഞാൽ മനസ്സിൽ തങ്ങിനിൽകുന്ന കുറച്ചു ജീവിത ഗന്ധിയായ കഥകൾ…

പ്രജീഷ അജീഷ് (സുഹൃത്ത്)

Reviews

There are no reviews yet.

Be the first to review “തുഷാര ബിന്ദുക്കൾ കഥപറയുമ്പോൾ | Thusharabindhukkal kadha parayumbol”

Your email address will not be published. Required fields are marked *