Description
കുട്ടികളോട്, പരിചയപ്പെടുന്ന
സകലരും ചോദിച്ചിരുന്ന,
ആ സാധാരണ മൾട്ടിപ്പിൾ ചോയ്സ് ചോദ്യം:
“മോന് വലുതാവുമ്പോ ആരാവണം?”
സ്വാഭാവികമായും ലഭിയ്ക്കുന്ന ഓപ്ഷൻ, എഞ്ചിനീയർ അല്ലെങ്കിൽ ഡോക്ടർ എന്നതായിരിക്കും. ഡോക്ടർ ആയാൽ,
ഏതു പാതിരാത്രിയ്ക്കും
ജോലിയ്ക്കു പോകേണ്ടി വരുമെന്ന ഡിസ്ക്ലൈമർ കൂടി കിട്ടിക്കഴിയുമ്പോൾ
അവന്റെ ഉപബോധ മനസ്സിൽ
ഒരു എൻജിനീയർ രൂപം കൊണ്ടിരിക്കും. മിടുക്കരായ പല കുട്ടികളേയും
കുഴിയിൽ ചാടിച്ച, തൊണ്ണൂറുകളിൽ
സർവ്വസാധാരണമായി നടന്നിരുന്ന
ഒരു “ഭാവി പറച്ചിൽ’ ആണ്
മേൽ പറഞ്ഞത്.

















Renjith Raj R –
A funny and lighthearted book that shares old memories and moments with a touch of humor.
Clint K J –
Natural writing, high humour sense
Jibin Joseph –
Enjoyed the natural potraying of good old days. Good sense of humour . Wishing more books to his bucket.
Anusree K –
A well described narration .. takes us to the goold old days… Though I am not a fan of Malayalam books, this really peaked my interest . Proud of you buddy
Anusree K –
A beautifully described piece of work… Really takes us to the good old days… Though I am not a big fan of Malayalam books this really peaked my interest. Proud of u my buddy
Sunanda Nair –
Worth reading this book as it takes you to your good old school and college life. Very much relatable and he has done a brilliant job by giving minute details in a humorous manner. Very happy to see him publishing the book and many more to come. The narration felt so natural.
Sunanda Nair –
Worth reading book which will take us to our good old school and college days. The narration kept very simple and natural. Surprisingly he remembers the very minute details in a humorous way. So happy to see him publishing the book and many more to come.
വാറപ്പൻ –
അന്തപ്പൻ പണ്ടേ ചിന്തപ്പൻ ആയത് കൊണ്ട് അന്തം വിടാൻ ഇല്യ. ഓർത്തെടുത്ത് പെറുക്കി കൂട്ടി വെച്ചേക്കണ കണ്ടാ അറിയാലൊ നൊസ്റ്റുമണം മൂക്കിക്കോടെ അടിച്ചു കയറുന്ന ഐറ്റാന്ന്. മ്മടെ “96 ” തമിഴ് സിൽമേല് ജാനു സേതുവണ്ണനോട് ചോയ്ക്കണ ലെ ” നീ റൊമ്പ ദൂരം പോയിട്ടിയ റാം” എന്നൊരു ഫീൽ മ്മ്ടെ തിരക്കിട്ട ലൈഫിൽ തോന്നാൻ തുടങ്ങിയ, ദേ ദിതങ്ങട്ട് എടുക്ക , വായിക്ക….ലൈഫ് താനെ തിരിച്ച് വരും കുട്ടിക്കാലത്തിൻ്റെ പഴയ മണം നൽകിക്കൊണ്ട്….അന്തപ്പൻ 🔥
Meenu Mathew –
What made the book even more special to me was the sense of familiarity it evoked. Having lived through a similar time, I could relate deeply to the experiences and the small yet meaningful moments that defined our growing years. The descriptions of people, customs, and daily life brought back a flood of personal memories. I could almost see the places, hear the sounds, and feel the emotions. There are subtle humorous remarks throughout the book, just like the way Anthappan always speaks, and it always brought a smile in me.
How could you remember these many incidences from childhood!!?? You made the reader think that “This has happened to me as well”. Kudos to you. Looking forward to many more.
Sharon Joseph –
Andapande Chindagal is a refreshing collection of candid confessions that reveals the raw, unfiltered charm of John Paul Sir – professor, storyteller, a soulful singer and a surprisingly delightful humorist. What stands out is the honesty with which he writes; every page feels real, personal, and wonderfully unpretentious.
His wit sparkles through the narrative, making this an effortlessly light-hearted read that still carries emotional truth. It’s the kind of book that leaves you smiling, thinking, and wanting just a little bit more.
A beautiful debut of confessions, and I genuinely look forward to reading more of John Paul Sir’s work in the future!
Anup Mohan –
എവിടെയൊക്കെയോ നമ്മളും ഇതൊക്കെ തന്നെ അല്ലെ അനുഭവിച്ചത് എന്ന് വർണ്യത്തിൽ ആശങ്ങ നൽകിയ എഴുത്ത്…
Fr. Nougin –
*അന്തപ്പനാണ് താരം…!!!*
താൻ കടന്നു പോയ ജീവിതാനുഭവങ്ങളിൽ നർമ്മം ചാലിച്ചുകൊണ്ട് പിന്തിരിഞ്ഞു നോക്കുകയാണ് അന്തപ്പൻ. അന്തവും കുന്തവും ഇല്ലാത്ത അന്തപ്പന്റെ ചിന്തകളും പ്രവർത്തികളും ജീവിതാനുഭവങ്ങളും വായനക്കാരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്യും എന്നുള്ളത് തീർച്ചയാണ്. വായന തുടങ്ങിയാൽ അന്തപ്പനോടൊപ്പം നമ്മളും സഞ്ചരിക്കുകയും അന്തപ്പൻ നമുക്ക് സുപരിചിതനും നമ്മിൽ ഒരാളായി തീരുകയും ചെയ്യുന്ന എഴുത്തിന്റെ മാജിക് ഈ വരികളിൽ ലേഖകൻ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. സ്വന്തം ജീവിത അനുഭവങ്ങളെ വായനക്കാരന് ആസ്വാദ്യകാര്യമായി ലളിതമായ ഭാഷയിൽ വച്ചു വിളമ്പിയ മലയാളികളുടെ സ്വന്തം ബേപ്പൂർ സുൽത്താൻ വൈക്കം വൈക്കം മുഹമ്മദ് ബഷീറിന്റെ ശൈലി ഗ്രന്ഥകാരന്റെ വരികളിൽ ഒളിഞ്ഞിരിപ്പുണ്ട്. ആ ശൈലി തന്നെയാണ് വായനക്കാരനെ ആദ്യം മുതൽ അവസാനം ഈ പുസ്തത്തിൽ മടുപ്പു കൂടാതെ പിടിച്ചു നിറുത്തുന്നതും….
അന്തപ്പന്റെ തൂലികയിൽ നിന്നും ഇനിയും ഇത്തരത്തിലുള്ള അന്തവും കുന്തവും ഇല്ലാത്ത ചിന്തകൾ പുറപ്പെടട്ടെ എന്നാശംസിക്കുന്നു….