Description
അബൂബക്കർ ഇബ്രാഹിം എന്ന എൻ്റെ സ്നേഹിതൻ്റെ ഈ ലഘു കൃതി അക്ഷരങ്ങളുടെ ശക്തിയെ ആവാഹിച്ചെടുത്തതാണ്. പ്രകൃതിയെയും പരിസ്ഥിതിയെയും മാനിക്കണമെന്ന സന്ദേശം ഒട്ടുമിക്ക കവിതകളിലും ഉണ്ട്. പുഴയുടെ മരണം പ്രത്യേകം പ്രസ്താവ്യമാണ്. ഭൂതകാലത്തിൻ്റെ പരിപ്രേക്ഷ്യമായി ഗ്രാമത്തിലെ ചായക്കടയും അങ്ങാടി മൂലയിലെ കളിപ്പാട്ടക്കടയും ആട്ടു കട്ടിലും തുളസിത്തറയും വെറ്റിലപ്പെട്ടിയും നിരനിരയായി മുന്നിലെത്തുന്നു. മഴവെള്ളത്തിൽ കടലാസ് തോണി കൊണ്ട് കളിച്ച ബാല്യം തിരിച്ചു തരുന്നതാണ് അബൂബക്കർ ഇബ്രാഹിമിൻ്റെ കവിതകൾ. മെഴുകുതിരി ഉരുകിത്തീരുമ്പോൾ ആ വെളിച്ചത്തിൽ ശോഭിച്ചവർ ഏറെയാണ്. തങ്ങൾക്ക് വേണ്ടി ഉരുകിയവരെ ആരും ഓർക്കാറില്ല എന്ന നഗ്ന യാഥാർത്ഥ്യമാണ് ഇവിടെ അനാവരണം ചെയ്യപ്പെടുന്നത്.
ഡോ. പുത്തൂർ മുസ്തഫ


















Reviews
There are no reviews yet.