Description
ഉയർന്ന കാവ്യസംസ്കാരവും നല്ല കൈത്തഴക്കവും കൈയടക്കവുമുള്ള കവിയാണ് രാപ്പാൾ സുകുമാരമേനോൻ. അക്ഷരശ്ലോകസദസ്സുകളിലും ശ്ലോകക്കമ്പക്കാർക്കിടയിലും രാപ്പാൾ സുകുമാരമേനോന്റെ എണ്ണമറ്റ ശ്ലോകങ്ങൾ പ്രചാരത്തിലുണ്ട്. ‘അക്ഷരതീർത്ഥം’ എന്ന ഈ കാവ്യസമാഹാരം ദ്രാവിഡവൃത്തത്തിലും സംസ്കൃതവൃത്തത്തിലും എഴുതപ്പെട്ട കവിതകളും ശ്ലോകങ്ങളും പിന്നെ കുറെ ഗാനങ്ങളും നിറഞ്ഞതാണ്. ശ്രഗ്ധര, ശാർദ്ദൂലവിക്രീഡിതം, പഞ്ചചാമരം, മാലിനി, അഭിമത തുടങ്ങിയ പ്രഖ്യാതവൃത്തങ്ങളിലൊക്കെ ധാരാളം ശ്ലോകങ്ങൾ ഇതിൽ സുകുമാരമേനോൻ എഴുതിയിട്ടുണ്ട്. എല്ലാ ശ്ലോകങ്ങളും നല്ല ശയ്യാഗുണമുള്ള ശില്പത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്. വാക്കുകളെ വാക്കുകളോട് ചേർത്ത് മിനുസപ്പെട്ട ഒരു ശയ്യ ഒരുക്കുന്നതിൽ രാപ്പാൾ സുകുമാരമേനോനുള്ള കരവിരുത് അന്യാദൃശമാണ്.
ആലങ്കോട് ലീലാകൃഷ്ണൻ


















Reviews
There are no reviews yet.