Original price was: ₹210.00.Current price is: ₹199.00.

General compartment

Share :

Description

ഖാൻ ബഹാദൂർ പൂക്കോയ തങ്ങൾ മന്ത്രം ചൊല്ലി കാരക്കാട് തീവണ്ടി നിർത്തുന്നതിനും മുൻപേ നിലമ്പൂരിൽ തീവണ്ടിയും തീവണ്ടിയാപീസും ഉണ്ടായിരുന്നു. ആ സ്റ്റേഷനിൽ നിന്ന് തുവ്വൂരിലേക്ക് തീവണ്ടി കയറാൻ അക്ഷമനായി നാളുകളെണ്ണി കാത്തിരിക്കുന്ന ഒരു കുട്ടി. പുലർകാലങ്ങളിൽ അടുക്കളയിൽ വലിയ ശബ്ദത്തോടെ പാത്രങ്ങൾ നിലത്തു വീഴുന്ന ദിവസങ്ങൾ ഒഴിച്ച് എല്ലാ ദിവസവും ഉമ്മയോട് യാത്രയെ കുറിച്ച് അമ്പേ ഷിക്കുന്ന, കൈയിൽ കിട്ടുന്ന കട്ടിക്കടലാസിൻ്റെ ടിക്കറ്റിന് അപൂർവ്വമായി കിട്ടുന്ന ബിസ്‌കറ്റിൻ്റെ മണമെന്ന് കരുതുന്ന ആ കുട്ടി പിന്നീട് ബൈക്കിൽ ഇന്ത്യ മുഴുവൻ സഞ്ചരിക്കുകയും ‘ഇന്ത്യ 350 cc’ എന്ന യാത്രാ വിവരണം എഴുതുകയും ചെയ്‌തു. ഷെരീഫ് എന്ന യാത്രികനെ വാർത്തെടുത്ത തീവണ്ടിയാത്രകളെ കുറിച്ചാണ് മുഖ്യമായും ഈ പുസ്‌തകം പറയുന്നത്. ഇതിൽ ലക്ഷദ്വീപുണ്ട്, ഹിമാലയമുണ്ട്. കോവിഡ് കാലത്തെ കേരളത്തിൽ അവസാനിക്കുന്ന യാത്രയ്ക്കിടയിൽ ഹംപിയും ധനുഷ്കോടിയും നാഞ്ചിനാടുമെല്ലാം നമ്മെ കടന്നുപോവുന്നു.

-ഡോ. ഷാഹിന കെ. റഫീഖ്

Reviews

There are no reviews yet.

Be the first to review “General compartment”

Your email address will not be published. Required fields are marked *