Original price was: ₹150.00.Current price is: ₹140.00.

Murippadam

Share :

Description

മനു കൈരളിയുടെ കവിതകൾ വലിയ പ്രത്യയശാസ്ത്രങ്ങളുടെ സിദ്ധാന്ത പ്രസംഗങ്ങളല്ല; മറിച്ച് അവ സാധാരണ മനുഷ്യന്റെ നിത്യജീവിതത്തിനൊപ്പം, അവന്റെ മുറിവുകൾക്കൊപ്പം സഞ്ചരിക്കുന്നവയാണ്. സമൂഹ മാധ്യമങ്ങളിലെ കവികളുടെ ഇടപെടൽ ഇൻസ്റ്റാ പോയട്രിയെന്ന പുതിയ ആശയം രൂപപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്. അതിരുകളില്ലാത്ത കാവ്യലോകം മനുഷ്യന്റെ അതിരുകളില്ലാത്ത സ്വപ്നങ്ങളെ കൂടുതൽ ശക്തമാകുന്നു. മിനിമലിസ്റ്റിക്-ഡിജിറ്റൽ കാവ്യശൈലിയെയും, കേരളീയ പശ്ചാത്തലത്തിലെ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളെയും ഒരേപോലെ സമന്വയിപ്പിക്കാൻ ഈ കവിതകൾക്ക് കഴിയുന്നു. മരണത്തിന്റെ കനത്ത അസ്വസ്ഥതകളിൽ നിന്ന് പ്രത്യാശയുടെയും പ്രണയത്തിന്റെയും നാരങ്ങാവെള്ളം കൊണ്ട് തനിക്കും വായനക്കാരനും തണുപ്പേകാൻ ശ്രമിക്കുന്ന മനു കൈരളിയുടെ ഈ കാവ്യസമാഹാരം, സമകാലിക മലയാള പുതുകവിതയിലെ ഭാവുകത്വ വ്യതിയാനങ്ങളെ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച വഴികാട്ടിയാണ് എന്നതിൽ സംശയമില്ല. – ഡോ. ഫൈസൽ എ. എം

Reviews

There are no reviews yet.

Be the first to review “Murippadam”

Your email address will not be published. Required fields are marked *

0
YOUR CART
  • No products in the cart.