Description
എന്തുതരം ഭാവങ്ങളാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത് എന്ന് ചിന്തിക്കുമ്പോഴൊക്കെ, ചുറ്റുമുള്ള പ്രകൃതിയും മനുഷ്യബന്ധങ്ങളും എനിക്ക് നൽകിയ മറുപടികളാണ് ഈ താളുകളിൽ അക്ഷരങ്ങളായി പടർന്നുപന്തലിച്ചത്.
ജീവിതം എന്നത് ഒരേ അച്ചിൽ വാർത്ത ഒന്നല്ല. ചിലപ്പോൾ അത് പകയുടെയും വിരഹത്തിന്റെയും ഇരുണ്ട ഇടനാഴികളിലൂടെ ഭ്രാന്തമായി സഞ്ചരിക്കും; മറ്റു ചിലപ്പോൾ മഴത്തുള്ളികൾക്കൊപ്പം ഒരു ട്രെയിൻ യാത്രയുടെ ഓർമ്മച്ചൂളം വിളിയായി മാറി മനസ്സിന് കുളിർമയേകും. നാമറിയാതെ ചുറ്റും പടരുന്ന ലഹരിയുടെ കപട ലോകങ്ങളും, സാങ്കേതികവിദ്യയുടെ മിഥ്യാജാലകങ്ങളിൽ മനുഷ്യത്വം തടവറയിലാകുന്ന നിസ്സഹായതയുമെല്ലാം എന്നെ വല്ലാതെ അസ്വസ്ഥനാക്കിയ ചിന്തകളായിരുന്നു.
ചില തോൽവികൾ വിജയിക്കാനുള്ള ഇന്ധനമാണെന്നും, ചില വേർപാടുകൾ ആത്മബന്ധത്തിൻ്റെ ആഴം കൂട്ടുന്ന പ്രപഞ്ചസത്യമാണെന്നും തിരിച്ചറിഞ്ഞ നിമിഷങ്ങളാണ് ഈ എഴുത്തിന് ജീവൻ നൽകിയത്. ഒരു കഥാകൃത്ത് എന്ന നിലയിൽ, ചുറ്റുമുള്ള ഓരോ നിശബ്ദതയിലും, അപരിചിതമായ ചിരിയിലും, വിതുമ്പലുകളിലും ഏതോ ഒരു വലിയ കഥയുടെ തുടക്കം ഞാൻ കണ്ടെടുക്കുകയായിരുന്നു.
എൻ്റെ ഹൃദയത്തിൽ നിന്ന് പിറവിയെടുത്തതാണ് ഈ കഥാസമാഹാരം.
















Reviews
There are no reviews yet.