Original price was: ₹180.00.Current price is: ₹170.00.

samoohya nireekshanangal

Share :

Description

ഈ കാലഘട്ടത്തിന്റെ താളവും താപവും ഉൾക്കൊള്ളുന്ന ഇരുപത് സരള ലേഖനങ്ങളുടെ സമാഹാരമാണ് ”സാമൂഹ്യ നിരീക്ഷണങ്ങൾ”. ഇത് ഒരു ശാസ്ത്രീയ പഠനമല്ല; മറിച്ച് സമകാലിക യാഥാർത്ഥ്യങ്ങളുടെ കുറിച്ചുള്ള കാഴ്ചപ്പാടുകളാണ്. വിഷയങ്ങൾ ഗൗരവമുള്ളതാണെങ്കിലു൦ അവതരണ ശൈലിയിലുള്ള ആക്ഷേപ ഹാസ്യത്തിന്റെ സാന്നിധ്യം ഈ ലേഖനങ്ങളെ വ്യത്യസ്തമാക്കുന്നു. നമ്മുടെ അനുദിന ജീവിതത്തിൽ കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചും പോകുന്ന അനവധി നേർക്കാഴ്ചകളിലൂടെയാണ് ഈ പുസ്തകം സഞ്ചരിക്കുന്നത്. സുപരിചിതമായ വിഷയങ്ങളെ വിമർശനബുദ്ധിയോടെ നർമ്മരസമുള്ള ഭാഷയിലാണ് ഓരോ ലേഖനവും അവതരിപ്പിക്കുന്നത്. ചില വിഷയങ്ങൾ നമ്മെ ചിരിപ്പിക്കും, ചിലത് ചിന്തിപ്പിക്കും, മറ്റുചിലത് അമർഷവും അസ്വസ്ഥതയും സൃഷ്ടിക്കും. എല്ലാറ്റിനുമുപരി ചില വിഷയങ്ങൾ നമ്മുടെ മനസ്സാക്ഷിയെ തട്ടിയുണർത്തുകയും ചെയ്യും. ഓരോ ലേഖനവും വായനക്കാരന്റെ മനസ്സിൽ ഒരു പുതിയ കാഴ്ചപ്പാടിന് വഴിയൊരുക്കുന്നു. ചിരിയുടെയും ചിന്തയുടെയും സുന്ദരമായ സംഗമമാണ് ”സാമൂഹ്യ നിരീക്ഷണങ്ങൾ”. ഇന്നത്തെ സമൂഹത്തെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ആർക്കു൦ ആസ്വദിക്കാവുന്ന ഒരു പുസ്തകമാണിത്.

Reviews

There are no reviews yet.

Be the first to review “samoohya nireekshanangal”

Your email address will not be published. Required fields are marked *