Description
നന്ദിയാറിന്റെ നന്മയും ഗ്രാമത്തിന്റെ വിശുദ്ധിയും ജീവിതായനത്തില്‍ കൂടെക്കൂട്ടിയ കവിയും പാട്ടെഴുത്തുകാരനുമാണ് രാപ്പാള്‍ സുകുമാരമേനോന്‍. അക്ഷരങ്ങളെ ലഘുഗുരു തിരിച്ച് വൃത്തത്തിന്റെ വൃത്തിയും പ്രാസപ്രസാദവും ചാലിച്ച് മലയാളിക്കു സമ്മാനിച്ച കാവ്യങ്ങളും ശ്ലോകങ്ങളും ഗ്രാമീണതയുടെ നൈര്‍മ്മല്യം തുളുമ്പുന്നവയായിരുന്നു. കുട്ടിക്കാലം മുതല്‍ കേട്ടുശീലിച്ച പുരാണപാരായണത്തിന്റെ അലയൊലികള്‍ ഇദ്ദേഹത്തില്‍ കവിത്വം നിറച്ചു. കുണുങ്ങിയൊഴുകുന്ന കുറുമാലിപ്പുഴയും കുഴലും കൊമ്പും ചെണ്ടയുംതാളവും ചേര്‍ന്നൊരുക്കുന്ന മേളപ്പെരുക്കങ്ങളും കറുപ്പിന്റെ ഏഴഴക് തീര്‍ക്കുന്ന ആനച്ചന്തവും ഈ പ്രതിഭാധനന്റെ സാഹ്യത്യതാളവട്ടങ്ങളില്‍ ചെമ്പടവട്ടങ്ങളൊരുക്കി. തന്റെ പേരിനോടൊപ്പം ദേശപ്പേരുചേര്‍ത്ത് ഗ്രാമത്തിന്റെ പേരുയര്‍ത്തിയ എഴുത്തുകാരന്‍. രാപ്പാള്‍ എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ച് കവിതയും പാട്ടും അക്ഷരശ്ലോകവും അധ്യാപനവും ആനക്കമ്പവും നാടകവുമൊക്കെയായി നാടുനീളെ സഞ്ചരിച്ച പ്രതിഭ. ജീവിതത്തിന്റെ ഓരോഘട്ടങ്ങളിലായി പലവേഷങ്ങള്‍ നമുക്കോരോരുത്തര്‍ക്കും പ്രിയപ്പെട്ടവിധം ആടിത്തിമിര്‍ക്കാന്‍ മാഷിനായി. അക്ഷരങ്ങളുമായി കൂട്ടുകൂടിയ ഈ തനി ഗ്രാമീണന്റെ ജീവിതയാത്രയും സാഹിത്യ സപര്യയുമാണ് സ്വരമന്ദാകിനിയുടെ താളുകളിൽ നിറയുന്നത്.


















Reviews
There are no reviews yet.