Description
ഉചിതമല്ലാത്ത ഒരു തീരുമാനം എങ്ങനെ ജീവിതത്തിന്റെ ഗതി മാറ്റിമറിക്കും എന്നതിന്റെ ലളിതവും ഹൃദയസ്പർശിയുമായ ഒരു ആവിഷ്കാരമാണ് ഈ നോവൽ. ഷീന എന്ന കഥാപാത്രത്തിന്റെ ചിന്തകളിലൂടെയാണ് എഴുത്തുകാരി നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. അനിയന്ത്രിതമായ സാഹചര്യങ്ങളിൽ പൊരുതി ജീവിക്കുന്നതിനുള്ള മനോധൈര്യത്തിന്റെയും, അതിനെ അതിജീവിക്കുന്നതിലൂടെ പ്രതീക്ഷയുടെയും പ്രതിരൂപമായ ഒരു കഥാപാത്രത്തെയാണ് എഴുത്തുകാരി തന്റെ വായനക്കാർക്ക് ഈ നോവലിലൂടെ സമ്മാനിക്കുന്നത്. സരളവും പ്രാദേശികവുമായ അവതരണത്തിലൂടെ, ജീവിതത്തിലെ അനിശ്ചിതത്വങ്ങളെയും അതിജീവനത്തെയും നോവൽ അടയാളപ്പെടുത്തുന്നു.
-വി ജി



















wildfern –
ഈ നോവൽ എനിക്ക് വളരെ ഹൃദയസ്പർശിയായും യാഥാർത്ഥ്യത്തോടെ നിറഞ്ഞതുമായ വായനാനുഭവമാണ് തോന്നിയത്. ഒരു തെറ്റായ തീരുമാനം ഒരു ജീവിതത്തെ എങ്ങനെ വഴിമാറ്റുന്നുവെന്നത് ഷീനയുടെ കഥയിലൂടെ വളരെ സരളമായി അവതരിപ്പിച്ചിട്ടുണ്ട്. ഭാഷ ലളിതമാണെങ്കിലും അത് കഥയുടെ വികാരശക്തിയെ കുറച്ചിട്ടില്ല. മനുഷ്യന്റെ മനോധൈര്യത്തിനും പ്രതീക്ഷയ്ക്കും ഒരു മനോഹരമായ ഓർമ്മപ്പെടുത്തലാണ് ഈ കൃതി.